നിരോധനം ലംഘിച്ച് തിരുവണ്ണാമലൈ അരുണാചല മലയില്‍ കയറിയ തമിഴ്‌നടിക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ തിരുവണ്ണാമലൈ അരുണാചല മലയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും നടി സഞ്ചിത ഷെട്ടിയാണ് 2671 അടി മുകളിലുള്ള മലകയറി ക്ഷേത്രത്തിലെത്തിയത്. ഈ ചിത്രങ്ങള്‍ നവമാധ്യമക്കൂട്ടായ്മകളില്‍ നടി പങ്കുവച്ചതോടെയാണ് വിവാദമായത്.

അരുണാചലേശ്വര ക്ഷേത്രത്തിലെ കാര്‍ത്തികഫെസ്റ്റിനുതെളിക്കുന്ന ദീപത്തിനരിലേക്ക് ഭക്തരെ കയറ്റിവിടുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ നടി അവിടെയെത്തി ഫോട്ടോ പകര്‍ത്തിയതാണ് അധികൃതരെ ഞെട്ടിച്ചത്. ഇതിന് ഒത്താശ ചെയ്തവരെക്കുറിച്ചു അന്വേഷിക്കുകയാണെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും പ്രാദേശിക ഗൈഡുകളുടെ സഹായത്താലാകും നടി അവിടെയെത്തിയതെന്നും പ്രധാനപാതകളില്‍ നിരീക്ഷണം ശക്തമായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യാത്രയെക്കുറിച്ച് ആഹ്‌ളാദം പങ്കുവച്ച നടി ഇതുവരെ ആ ചിത്രങ്ങള്‍ മാറ്റിയി ട്ടില്ല. ” തിരുവണ്ണാമലയിലേക്കുള്ള യാത്ര തീര്‍ച്ചയായും അത്ഭുതകരമാണ്. പര്‍വതത്തിന്റെ മുകളില്‍ എത്താന്‍ 1 മണിക്കൂറും 40 മിനിറ്റും എടുക്കും.
വിശ്രമിക്കാനും ഇറങ്ങാനും 2 മണിക്കൂറും 30 മിനിറ്റും എടുത്തു” -ഇതായിരുന്നു ആരാധകരോട് നടി സഞ്ചിത ഷെട്ടി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here