ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

0

തിരുവനന്തപുരം: പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നേടിയിട്ടുള്ള ആനന്ദവല്ലി വടിവാങ്ങിയത് വെള്ളിയാഴ്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ്.

1973 ല്‍ ദേവി കന്യാകുമാരിയിലൂടെയാണ് ആനന്ദവല്ലി ഡബ്ബിങ് മേഖലയിലേക്ക് കടന്നുവന്നത്. എണ്‍പതുകളില്‍ മലയാളത്തിന്റെ ഒട്ടുമിക്ക നായികമാരുടെയും സംഭാഷണം ലോകം കേട്ടത് ആനന്ദവല്ലിയുടെ ശബ്ദത്തിലായിരുന്നു. 92 ല്‍ ആധാരം എന്ന സിനിമയില്‍ ഗീതയ്ക്കു നല്‍കിയ ശബ്ദമാണ് സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here