പരസ്യപ്രസ്താവന നിര്‍ത്തണം, ചര്‍ച്ചയ്ക്ക് വഴിതുറന്ന് നേതൃത്വം, നടിമാരുടെ രാജിക്കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരണം

0

കൊച്ചി: അംഗങ്ങള്‍ പരസ്യ പ്രസ്താവന നടത്തുന്നത് നിര്‍ത്തണമെന്ന് നിര്‍ദേശിച്ച് അമ്മയുടെ സര്‍ക്കുലര്‍. പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ സംസാരിച്ച് പരിഹരിക്കണമെന്നും അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. പരാതികള്‍ ഉന്നയിച്ചിരുന്നവരെ ചര്‍ച്ചയ്ക്കു വിളിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാരുടെ രാജിക്കത്ത് ലഭിച്ചതായും സംഘടന സര്‍ക്കുലറില്‍ സ്ഥിരീകരിക്കുന്നു.

രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് പുറത്ത് പോയവര്‍. മറ്റു അംഗങ്ങളായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് സംഘടന അംഗീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ നടന്‍ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here