മകരവിളക്കിന് അഗസ്ത്യാര്‍കൂടം കയറാം 

0
2

തിരുവനന്തപുരം: ഇത്തവണത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം മകരവിളക്ക് ദിവസമായ 14 ന് ആരംഭിക്കും. 31 ദിവസത്തെ സന്ദര്‍ശനകാലയളവാണ് ഉള്ളത്. ദിവസേന 100 പേര്‍ക്കാണ് അഗസ്ത്യമല കയറാന്‍ അവസരമൊരുങ്ങുക.  വനം വകുപ്പിന്റെ വെബ് സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗൈഡ് മരണപ്പെട്ടതിനുപിന്നാലെ വനംവകുപ്പ് അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കര്‍ശനസുരക്ഷയാണ് വനംവകുപ്പും പോലീസും ഒരുക്കിയിട്ടുള്ളത്. ബോണക്കാട് വനം പിക്കറ്റ് സ്‌റ്റേഷനില്‍നിന്ന് തുടങ്ങുന്ന യാത്ര അതിരുമലയില്‍ അവസാനിക്കും. എല്ലായിടത്തും 24 മണിക്കൂറും വനംവകുപ്പിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍വഴി പാസ് ലഭിച്ചവര്‍ക്കാണ് പ്രവേശനം. അനധികൃതമായി മലകയറുന്നത് 25000 വരെ പിഴയും മൂന്നുവര്‍ഷംവരെ തടവും ലഭിക്കുന്ന കുറ്റമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here