തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവിയെ നിയമിച്ചു. 2004 ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചു വിജയിച്ചിട്ടുള്ള സതീദേവി നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമാണ്. പരാതിക്കാരിയോടു മോശമായി സംസാരിച്ചതിന്റെ പേരില്‍ എം.സി. ജോസഫൈന്‍ രാജിവച്ച ഒഴിവിലേക്കാണ് സതീദേവിയുടെ നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here