ചുവന്ന് പട്ടു പുതച്ച്, ജനസാഗരത്തെ സാക്ഷിയാക്കി അന്ത്യയാത്ര

0

മുംബൈ: സെലിബ്രിറ്റി സ്‌പോര്‍ട്‌സ് ക്ലബില്‍ നിന്നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്കുള്ള വിലാപയാത്രയില്‍ ഭര്‍ത്താവ് ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂര്‍ ബോളിവുഡിന്റെ പ്രീയനടിയെ അനുഗമിച്ചു. ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി തുടങ്ങിയവര്‍ പിന്നാലെയുള്ള വാഹനങ്ങളിലുണ്ട്. വഴിയരികില്‍ ജനസഞ്ചയാമാണ്. അതിനാല്‍ തന്നെ വിലാപയാത്ര വളരെ സാവധാനത്തിലാണ് നീങ്ങിയത്.
വൈകുന്നേരം 3.30നാണ് പുര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ചുവന്ന പട്ടു പുതച്ച് അന്ത്യയാത്രയ്ക്ക് ഒരുങ്ങിയ ശ്രീദേവിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി സിനിമാ- രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരുള്‍പ്പെടെ ജനസാഗരമാണ് ഒഴുകിയെത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here