നടന്‍ കൊല്ലം അജിത് അന്തരിച്ചു

0

കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. രാവിലെ സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു.
സംവിധാനം പഠിക്കാന്‍ പത്മരാജനടുത്തെത്തിയ അജിത്തിനോട്ട അദ്ദേഹം വില്ലന്‍ കഥാപാത്രം ചെയ്യാന്‍ ഉപദേശിക്കുകയായിരുന്നു. അധികം വൈകാതെ മലയാളികളുടെ സ്ഥിരം വില്ലന്‍ കഥാപത്രമായി അജിത് മാറി. ചെയ്തിലേറെയും തല്ലുകൊള്ളി വേഷങ്ങള്‍. 1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശത്തില്‍ അജിത് നായകനുമായി. 2012ല്‍ ഇവര്‍ അര്‍ധനാരിയാണെന്ന സിനിമയിലാണ് അവസാനം വേഷമിട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here