തിരുവനന്തപുരം | കേരള ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗമാകാനുള്ള ക്ഷണം നിരസിച്ചു നടന് ഇന്ദ്രന്‍സ്. പരിഗണിച്ചതിനുള്ള നന്ദി രേഖപ്പെടുത്തിയും ഒഴിവാക്കണമെന്നു അഭ്യര്‍ത്ഥിച്ചും അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും ഇന്ദ്രന്‍സ് ഇ മെയില്‍ സന്ദേശം അയച്ചു. വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയെ അടക്കം സമീപിക്കുന്ന സാഹചര്യം നിലനില്‍ക്കെ, താന്‍ കൂടി ഭാഗമായ ഒരു സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണ്ണയരീതി ധാര്‍മ്മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നതായും ഇന്ദ്രന്‍സ് വിശദീകരിച്ചു. അക്കാദമിയില്‍ ഭാഗമായതിന്റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രന്‍സ് ഇ മെയിലില്‍ ചൂണ്ടിക്കാട്ടി.
Home Current Affairs culture ഭരണസമിതി അംഗത്വം തിരസ്കരിച്ച് ഇന്ദ്രന്‍സ്, ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കത്ത് നല്കി