നീണ്ട വ്രതത്തിന്റെ പരിശുദ്ധിയില്‍ നടന്‍ ദിലീപ് സന്നിധാനത്ത്

0

ശബരിമല: ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്ര ദര്‍ശനങ്ങള്‍ക്കൊടുവില്‍ നടന്‍ ദിലീപ് ശബരിമലയിലെത്തി. ജയിലിലായിരുന്നപ്പോള്‍ തുടങ്ങിയ വ്രതത്തിന്റെ പരിശുദ്ധിയില്‍ വ്യാഴാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനം.
പുലര്‍ച്ചെ ആറു മണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ അദ്ദേഹം മേല്‍ശാന്തിയെയും സന്ദര്‍ശിച്ചു. പത്തനാപുരം എം.എല്‍.എയും നടനുമായ ഗണേഷ് കുമാറിന്റെ പി.എ അടക്കമുള്ള നാലംഗ സംഘമാണ് ദിലീപിനൊപ്പമുണ്ടായിരുന്നത്.
നീട്ടി വളര്‍ത്തിയ താടിയെല്ലാം ഉപേക്ഷിച്ച് അടുത്ത ദിവസം മുതല്‍ വീണ്ടും അഭിനയലോകത്തേക്ക് ദിലീപ് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പാലക്കാടനല്‍ അതിര്‍ത്തി മേഖലകളില്‍ കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് അടുത്ത ദിവസം ആരംഭിക്കുന്ന ഷൂട്ടിംഗിന് ദിലീപ് എത്തുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here