ചിത്രാപൗര്‍ണമി ആഘോഷത്തിന്‌ മംഗളാദേവി കര്‍ണകി ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി

0

കുമളി: ചിത്രാപൗര്‍ണമി ആഘോഷത്തിന്‌ ചരിത്രപ്രസിദ്ധമായ മംഗളാദേവി കര്‍ണകി ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. വാഹനങ്ങളിലും കാല്‍നടയായും 15,572 ഭക്‌തര്‍ മംഗളാദേവിയില്‍ എത്തിയതായാണു കണക്ക്‌. ഇതില്‍ 3,336 പേര്‍ തമിഴ്‌നാട്ടിലെ ലോവര്‍ക്യാമ്പ്‌ പളിയക്കുടി വഴി മലകയറി എത്തിയവരാണ്‌. കഴിഞ്ഞ വര്‍ഷം 18,507 പേര്‍ ചിത്രാപൗര്‍ണമി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചു മുതല്‍ ആളുകളെ മംഗളാദേവിയിലേക്കു കടത്തിവിട്ടു. തമിഴ്‌-കേരളാ രീതിയിലുള്ള ആചാരങ്ങളിലാണ്‌ പൂജകള്‍ നടന്നത്‌.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here