ബഹിഷ്‌കരിച്ചവര്‍ക്ക് ഇരിപ്പിടം ഇട്ടില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

0

ഡല്‍ഹി: പ്രതിഷേധങ്ങളെ തളളിമാറ്റി 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങുകള്‍. മലയാള സിനിമയില്‍ നിന്ന് ജയരാജ്, യേശുദാസ്, നിഖില്‍ എസ്. പ്രവീണ്‍, സന്ദീപ് പാമ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍വതി, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, സജീവ് പാഴൂര്‍ തുടങ്ങിയ മറ്റു അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.


11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ഇവരുമായി മന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എത്താതായതോടെ ഇവരുടെ പേരുകളും കസേരകളും ഹാളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 68 അവാര്‍ഡ് ജേതാക്കളാണ് വിട്ടുനിന്നത്.
ഭരണഘടനാപരമായ പരിപാടിയല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

 

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here