വിഖ്യാത ബംഗാളി നടന്‍ സൗതിത്ര ചാറ്റര്‍ജി അന്തരിച്ചു

0
84

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (58) അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെല്‍ വ്യൂ ആശുപത്രിയിലാണ് അന്ത്യം. ഒക്‌ടോബര്‍ ആറിനാണ് കോവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച നടന്‍ കൂടിയാണ് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നടനെന്ന ഖ്യാതി നേടിയ സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയത് മൂന്നു തവണയാണ്. പത്മഭൂഷണും ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയപ്പോള്‍ ഫ്രാന്‍സില്‍ കലാകാരന്മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here