തൃശൂര്‍: ചെയര്‍മാന്റെ രാജി കേരള ലളിതകലാ അക്കാദമിയില്‍ തുടര്‍ന്നിരുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചയോ ? കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ടി.എ. സത്യപാല്‍ രാജി വച്ചിരുന്നു. അക്കാദമിയിലെ വനിതാ മാനേജരെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുവെയാണ് സ്ഥാനം ഒഴിയല്‍. എന്നാല്‍, മാസങ്ങളായി അക്കാദമയുടെ തലപ്പത്ത് ശീതസമരം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സ്വരചേര്‍ച്ചയില്ലായ്മയും ശീതസമരവും അക്കാദമി നടത്താനിരുന്ന പല പരിപാടികളെയും ബാധിച്ചിട്ടുമുണ്ടത്രേ. ഇതിനു പിന്നാലെയാണ് വനിതാ മാനേജരുടെ ചെയര്‍മാനെതിരായ പരാതി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ലഭിക്കുന്നത്. മറ്റൊരു പരാതിയും അടുത്തിടെ ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഫേസ് ബുക്കിലൂടെയുള്ള രാജി പ്രഖ്യാപനം. അക്കാദമിയിലെ ഗുഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് സത്യപാല്‍ നിലപാട് സ്വീകരിക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന നിലപാടിലാണ് എതിര്‍ വിഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here