കല്‍പ്പറ്റ: 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട റോബിന് വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച് കൈക്കൊണ്ട നടപടി മാര്‍പ്പാപ്പ് കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷ നേരിടുന്ന റോബിനെ അറിയിച്ചു.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെകുട്ടിയെ ബലാത്സാംഗം ചെയ്ത കേസില്‍ റോബിന് അറസ്റ്റിലായതിനെ തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ റോബിനെ വൈദികവൃത്തിയില്‍ നിന്ന് മാനന്തവാടി ബിഷപ്പ് സസ്പെന്റ് ചെയ്തിരുന്നു. 2019 ല്‍ വിചാരണ പൂര്‍ത്തിയാക്കിയ തലശ്ശേരി പോസ്കോ കോടതി മൂന്നു കേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് റോബിനെ ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് മാര്‍പ്പാപ്പയുടെ നടപടി.