ഓണസദ്യ കഴിക്കരുത്; പകരം മിഠായി വായിലിട്ട് ഒഴിഞ്ഞുമാറണമെന്ന് മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി

0

മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ളീങ്ങള്‍ പങ്കെടുക്കുന്നത് വിലക്കുന്ന ഇസ്ലാം മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ വീഡിയോ നവമാധ്യമങ്ങളില്‍ നിറയുന്നു.

Yet another 'diplomatic' venom !

K G Suraj Aksharamonline ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 9, 2019

ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും അത് ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്ന വീഡിയോയാണിത്.

ഓണസദ്യ നടന്നിടക്കുന്നിടത്ത് എത്തിപ്പെട്ടാല്‍ എന്തുചെയ്യണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. മിഠായി വായില്‍ ഇട്ട് സദ്യ കഴിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറണമെന്നാണ് സിംസാറുല്‍ ഹഖ് ഹുദവി പറയുന്നത്.

കാര്യങ്ങളെ തന്ത്രപരമായി സമീപിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ക്ഷേത്രത്തിലെ പൂരവുമായി ബന്ധപ്പെട്ട് പിരിവിന് വരുന്നവര്‍ക്ക് പണം കൊടുക്കാന്‍ നമ്മുടെ മതം അനുവദിക്കില്ല. അതിനാല്‍ പൂരത്തിന് പിരിവിന് വരുന്നവരെ സ്വകാര്യമായി വിളിച്ച് പണം കൊടുക്കാം. എന്നിട്ട് ഈ കാശ്കൊണ്ട് ചായ കുടിച്ചോയെന്ന് പറയുകയാണ് വേണ്ടതെന്നും ഹഖ് ഹുദവി പ്രസംഗിച്ചു. എന്നാല്‍ നമ്മള്‍ ഒരു പിരിവുമായി ചെന്നാല്‍ എല്ലാ ജാതിക്കാരും മതക്കാരും നമുക്ക് പൈസ തരുന്നുണ്ടെന്നും അദ്ദേഹം സ്മരിച്ചു.

വര്‍ഗീയപ്രസംഗത്തിനെതിരേ വിമര്‍ശനങ്ങളുയരുമ്പോഴും സര്‍ക്കാരോ മതപണ്ഡിതരോ ഇതിനെതിരേ രംഗത്തുവന്നിട്ടില്ലെന്നതും ശ്രദ്ധേയം. ഇക്കാര്യത്തില്‍ പോലീസും നടപടിയെടുക്കാന്‍ മടിക്കുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here