കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണചുമതലയില്‍ നിന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. മാണ്ഡ്യ രൂപത ബിഷപ്പ് ആന്റണി കരിയിലിനെ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികര്‍ എന്ന പദവിയിലാണ് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ് എത്തുന്നത്. സഭയുമായി ബന്ധപ്പെട്ട വിവാദ ഭൂമിയിടപാടില്‍ വിമത വിഭാഗത്തെ പിന്തുണച്ചതിന് സസ്‌പെന്റ് ചെയ്യപ്പെട്ട സെബാസ്റ്റ്യന്‍ എടയന്ത്രത്തെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും സ്ഥലം മാറ്റിയതിനൊപ്പം പുതിയ നിയമനങ്ങളും നല്‍കിയിട്ടുണ്ട്. ബിഷപ്പ് ആന്റണി കരിയിലിനുപകരം മാണ്ഡ്യ രൂപതയിലാണ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നിയമനം. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപത സഹായമെത്രാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here