യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. സഖാക്കളുടെ ഗുണ്ടായിസം തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പ്രചരണത്തില്‍ പങ്കെടുക്കാത്ത ആര്‍ട്‌സ് കോളജിലെ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തായി.

വിദ്യാര്‍ഥിനികളെ ആര്‍ട്‌സ് േകാളജിലെ യൂണിയന്‍ മുറിയില്‍ എത്തിച്ച്
എസ്എഫ്‌ഐ നേതാക്കള്‍ ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് ചാനലുകള്‍ പുറത്തുവിട്ടത്. വനിതാമതിലിന്റെ പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികളെയാണ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്.

പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാത്ത നേതാക്കളുടെ ആക്രോശവുമാണ് ശബ്ദരേഖയിലുള്ളത്. മുന്‍കാലങ്ങളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കുമായിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി കോളജിലേതിന് സമാനമാണ് ഇവിടെത്തെയും സ്ഥിതി. അധ്യാപകരടക്കം എസ്.എഫ്.ഐ. നേതാക്കള്‍ക്കൊപ്പമാണെന്നും പരാതിപ്പെട്ടാല്‍ കൂടുതല്‍ മാനസികപീഡനം നേരിടേണ്ടിവരുമെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here