രാവിലെ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി മലയാള താരങ്ങൾ. സ്ഥാനാർഥിയായ നടൻ കൃഷ്ണകുമാറും കുടുംബവും ഉൾപ്പെടെയുള്ളവർ തങ്ങൾ വോട്ട് ചെയ്തതായി ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഭാര്യ സിന്ധുവിനും മക്കളായ ദിയക്കും ഇഷാനിക്കും ഒപ്പം കൃഷ്ണകുമാർ
പൃഥ്വിരാജ്, സുപ്രിയ മേനോൻ, ആസിഫ് അലി, നീരജ് മാധവ്, രജിഷ വിജയൻ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. നടൻ ആസിഫ് അലി വോട്ട് രേഖപ്പെടുത്തുന്നു .

രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ വോട്ടെടുപ്പിന്റെ തുടക്ക മണിക്കൂറുകളിൽ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന് എത്തിയിരുന്നു. ഇത്തരത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ പ്രമുഖരിൽ ഒരാൾ നടൻ പൃഥ്വിരാജ് ആയിരുന്നു.

പോളിംഗിന്റെ ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തിയ പൃഥി, ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവച്ച് നിങ്ങളുടെ വോട്ടവകാശം നല്ലരീതിയിൽ വിനിയോഗിക്കു എന്നാണ് പൃഥ്വികുറിച്ചത്. താരത്തിന്റെ ഭാര്യ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തിയ വിവരം ചിത്രം സഹിതം പങ്കുവച്ചിട്ടുണ്ട്.

എന്നാൽ പൃഥ്വിയുടെ പോസ്റ്റിന് താഴെ പ്രതികരണവുമായെത്തിയ നടൻ ഉണ്ണി മുകുന്ദന്റെ കമന്റാണ് രസകരം. വോട്ട് വളരെ വേഗത്തിലായിപ്പോയല്ലോയെന്നും കേരളത്തിലെ പകുതി ആളുകളും ഇപ്പോഴും ഉറക്കത്തിലായിരിക്കുമെന്നായിരുന്നു ഉണ്ണിയുടെ കമന്റ്. അത് സത്യമാണെന്ന് സമ്മതിച്ച പൃഥ്വി, ബൂത്തിലേക്കെത്താൻ ഇതാണ് പറ്റിയ സമയെന്ന് മറുപടി നൽകിയിട്ടുമുണ്ട്.