നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ്

0

ഡൽഹി : സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്ന വ്യവസായി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മാർച്ച് 25 ന് കോടതിയിൽ ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം.

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ആവശ്യത്തെ തുടർന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്.വിചാരണ പൂർത്തിയായാൽ നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here