സ്‌റ്റേഡിയത്തില്‍ കൂറ്റന്‍ സ്വീകരണം, ചേരി കാണാതിരിക്കാന്‍ പടുകൂറ്റര്‍ മതില്‍… ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദ് ഒരുങ്ങുന്നു

0
3

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവാദത്തിലേക്ക്. നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചേരികള്‍ മറച്ച് മതില്‍കെട്ടി തിരിക്കുന്നതാണ് ചര്‍ച്ചയാകുന്നത്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മതില്‍ നിര്‍മ്മാണം നടക്കുന്നത്. ട്രംപിന്റെയും മോദിയുടെയും റോഡ് ഷോ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലയാണിത്. അര കിലോമീറ്റര്‍ നീളത്തില്‍ ആറു മുതല്‍ ഏഴു അടിവരെ ഉയരമുള്ള മതിലാണ് പണിയുന്നത്.

ഈ വഴിയിലുള്ള അഞ്ഞൂറോളം കുടിലുകളിലായി താമസിക്കുന്ന 2500 പേരെ യാത്രയ്ക്കിടെ മറച്ചു പിടിക്കാനാണ് അധികൃതരുടെ ശ്രമമെന്നാണ് വിമര്‍ശകരുടെ പക്ഷം. അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച മൊട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റര്‍ സ്വീകരണം ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here