കേരളത്തെ അധിക്ഷേപിച്ച് അര്‍ണബ്, പൊങ്കാലയിട്ട് മലയാളികള്‍

0

ഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. അണബിന്റെയും റിപ്പബ്ലിക് ടിവിയുടെയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മലയാളികളുടെ ‘പൊങ്കാല’ തുടരുന്നു.

പ്രളയം വിതച്ച കൊടുനാശത്തില്‍നിന്നു കരകയറാല്‍ ശ്രമിക്കുന്ന മലയാളികളെ താന്‍ കണ്ടതില്‍വച്ചേറ്റവും നാണംകെട്ട ജനതയെന്നാണ് ചര്‍ച്ചയ്ക്കിടെ വിശേഷിപ്പിച്ചത്. 700 കോടി ധനസഹായം യു.എ.ഇ നല്‍കിയെന്നും ഇല്ലെന്നുമുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. വിമര്‍ശിക്കുന്നവര്‍ രാജ്യവിരുദ്ധരും നാണംകെട്ടവരും പെയ്ഡ് ഏജന്റുമാണെന്ന് അര്‍ണബ് പറഞ്ഞുവച്ചു. ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണ് കേരളത്തിന്റേതെന്ന് അര്‍ണബ് പറയുകയും ചെയ്യുന്നു.

കേരളത്തിന്റെ ദുരന്തകാലത്ത് യാതൊരു അനുഭാവവും പ്രകടിപ്പിക്കാത്ത അര്‍ണബും റിപ്പബ്ലിക് ചാനലും ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നതിനെയാണ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മലയാളികള്‍ വിമര്‍ശിച്ചു തുടങ്ങിയത്. മലയാളികളുടെ ചീത്തവിളിയും പരിഹാസവും തുടരുകയാണ്. പേജുകളിലെ എല്ലാ പോസ്റ്റുകള്‍ക്കും കീഴില്‍ മലയാളികള്‍ കമന്റിടുകയാണ്. സംഭവത്തില്‍ അര്‍ണബ് മാപ്പു പറയണമെന്നാണ പ്രതിഷേധക്കാരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here