ഡല്‍ഹി: ജമ്മു കാശ്മീരില്‍ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍ അടങ്ങിയിരിക്കുന്ന കാലത്തോളം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്ന് ബിപിന്‍ റാവത്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇനി ഒളിച്ചു കളിക്കില്ല. ഇന്ത്യയ്ക്ക് അതിര്‍ത്തി കടക്കേണ്ടി വന്നാല്‍ ആകാശ മാര്‍ഗമോ കര മാര്‍ഗമോ രണ്ടും കൂടിയോ തിരഞ്ഞെടുക്കും. ഇന്ത്യ ധാരാളം തെളിവുകള്‍ കൈമാറിയിട്ടും ഭീകരരെ സഹായിക്കുന്നില്ലെന്ന് അവര്‍ ആവര്‍ത്തിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കാശ്മീര്‍ ജിഹാദിനാണ് പാകിസ്ഥാന്‍ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here