ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുമെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിനാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

ഫോട്ടോഗ്രാഫര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഉള്‍പ്പെടെ സഞ്ചാരസ്വാതന്ത്ര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇത് മാധ്യമങ്ങളുടെ തൊഴിലിലേക്കുള്ള കൈകടത്തിലാണെന്നും ഇക്കാര്യം പരിഗണിച്ച് മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

എല്ലാ ആശയവിനിമയ സേവനങ്ങള്‍ക്കും സമ്പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കശ്മീര്‍ ടൈംസിന്റെ കശ്മീര്‍ പതിപ്പ് അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞിട്ടില്ലെന്നും സ്ഥിതി ഗുരുതരമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here