• Update @ 5 pm
    • കുഞ്ഞിനെ തിരികെ ലഭിക്കാന്‍ വഴി തെളിഞ്ഞതിനെ തുടര്‍ന്ന് അനുപമ സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാരസമരം അവസാനിപ്പിച്ചു. കേസില്‍ കക്ഷി ചേരുമെന്നും അനുപമ പ്രതികരിച്ചു.
  • Update @ 4 pm
    • അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. വഞ്ചിയൂര്‍ കുടുംബ കോടതിയെ സമീപിക്കാനും ദത്തു നല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് അറിയിക്കാനും അഭിഭാഷകനോട് മന്ത്രി നിര്‍ദേശിച്ചു. ദത്തു നല്‍കിയ കുഞ്ഞില്‍ അനുപമ ഉന്നയിക്കുന്ന അവകാശവാദം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
  • Update @ 3pm
    • പ്രസവിച്ചശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറിയത് അനുപമയുടെ അറിവോടെയെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസിയ. അനുപമ സമ്മതപത്രം നല്‍കിയത് താന്‍ കണ്ടിരുന്നു. അതുവായിച്ചു നോക്കിയിരുന്നുവെന്നും നാസിയ പറഞ്ഞു. അനുപമയുടെ അച്ഛന്‍ ആവശ്യപ്പെട്ടതുപ്രകാരം വിവാഹമോചനം തരില്ലെന്നു പറയാന്‍ അനുപമയുടെ വീട്ടില്‍ പോയിരുന്നു. ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്തു നല്‍കിയതെന്നും നാസിയ പറഞ്ഞു.

തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ച് അനുപമ എസ്. ചന്ദ്രന്‍. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കണ്ടേവര്‍ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

പോലീസിലും മറ്റു ഏജന്‍സികളിലും വിശ്വാസം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് ഇന്നു രാവിലെ മുതല്‍ നിരാഹാരം തുടങ്ങിയത്. എന്റെ സമരം ഒരു പാര്‍ട്ടിക്കും എതിരല്ലെന്നും ഒരു പാര്‍ട്ടിയുടേയും പിന്തുണയിലല്ലെന്നും അനുപമ പറഞ്ഞു. അതിനിടെ, അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്കു പോലീസ് കത്തയച്ചു. 2020 ഒക്‌ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം. ശിശുക്ഷേ സമിതിയില്‍ നിന്നു വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം, പാര്‍ട്ടി അറിഞ്ഞാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതെന്ന ആരോപണം സി.പി.എം തള്ളി. അനുപമയ്ക്ക് കുട്ടിയെ കണ്ടെത്താന്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റിനെയും സി.പി.എം ന്യായീകരിക്കുകയോ പിന്താങ്ങുകയോ ചെയ്യില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here