തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ശിശുക്ഷേമ സമിതിക്കു വീണ്ടും കുടുംബകോടതിയുടെ വിമര്‍ശനം.

സ്‌റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിട്ടി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് പുതിക്കിയതിന്റെ രേഖകള്‍ ഹാജരാക്കാതിരുന്നതിനാണ് ഒടുവില്‍ വിമര്‍ശനം നേരിട്ടത്. ഹാജരാക്കിയ രേഖയിലെ ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു.

അതേസമയം, അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസത്തെ സമയം വേണമെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ കോടതി ഇന്നുച്ചയ്ക്കുശേഷം തീരുമാനം എടുക്കും.

നിലവില്‍ ആന്ധ്രയിലുള്ള, അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ നാട്ടിലെത്തിക്കാന്‍ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ പോലീസുമായി പുറപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here