തിരുവനന്തപുരം: ദത്ത് വിഷയം സംബന്ധിച്ച് വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ അനുപമയും ഭര്‍ത്താവ് അജിത്തും പോലീസിനു പരാതി നല്‍കി. വ്യക്തിഹത്യ നടത്തിയെന്നാരോപിച്ചാണ് പേരുര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്.

കാര്യവട്ടത്താണ് പരിപാടി നടന്നതെന്നുള്ളതുകൊണ്ട് ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ട്.

കാര്യവട്ടം ക്യാമ്പസിലെ മന്ത്രിയുടെ പ്രസംഗം ഇങ്ങനെ: ‘കല്ല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാകുക. എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ടു വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കി കൊടുക്കുക. ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതില്‍ ഞങ്ങള്‍ എതിരല്ല. പക്ഷേ, അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതുകൊണ്ട് പറയുകയാണ്.

പഠിപ്പിച്ചു വളര്‍തത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയത്. ഊഷ്മളമായ അവളുശട ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങള്‍ മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാകും. പക്ഷേ, എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹത്തിനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്…’

LEAVE A REPLY

Please enter your comment!
Please enter your name here