മുന്‍കൂര്‍ ജാമ്യം… മടക്കിക്കൊണ്ടുവന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

0

ലഖ്‌നൗ: 1976 ലെ അടിയന്തരാവസ്ഥക്കാലത്ത് വരുത്തിയ ഭേദഗതിക്കുശേഷം ഉത്തര്‍പ്രദേശില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത ഉണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യം മടക്കിക്കൊണ്ടുവന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ ഉത്തരവോടെ ഉത്തര്‍പ്രദേശിലും അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കാം.

കഴിഞ്ഞ ഓഗസ്റ്റിലാണ് നിയമസഭയുടെ ഇരുസഭകളും ഭേദഗതി ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരണത്തിനായി അയച്ചത്. രാഷ്ട്രപതിയുടെ അനമുതിയെ തുടര്‍ന്ന് 438ാം വകുപ്പില്‍ ഭേദഗതി വരുത്തിയാണ് മുന്‍കൂര്‍ ജാമ്യം മടക്കിക്കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here