ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്കായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ ഉടന്‍ ഉപയോഗിച്ചു തുടങ്ങും. അടിയന്തര ഉപയോഗത്തിനു അനുമതി ലഭിച്ച മരുന്നു അധികം വൈകാതെ മറ്റു നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ലബോറട്ടറിയായ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ന്യുക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് മരുന്നു വികസിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here