തിരുവനന്തപുരം | തലസ്ഥാനത്തെത്തിയ വിദ്യാഭ്യാസ വിചക്ഷണനും നരവംശശാസ്ത്രജ്ഞനും സസ്സക്സ് യൂണിവേഴ്സിറ്റി അധ്യാപനുമായ ഫിലിപ്പോ ഓസെല്ലയെ മടക്കി അയച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത ദുബൈ വിമാനത്തില്‍ തിരികെ അയക്കുകയായിരുന്നു.
സ്വീകരിക്കാനായി പുറത്തു കാത്തുനിന്നവരെ കാണുന്നതിനു മുന്നേ ഫൈ്റ്റ് അറ്റന്‍ഡര്‍മാര്‍ ഇദ്ദേഹത്തെ തിരികെ ഉള്ളിലെത്തിച്ചു. പിന്നീട് പാസ്പോര്‍ട്ടും കൈരേഖകളും പരിശോധിച്ചു. തുടര്‍ന്ന് ഇന്ത്യയിലേക്ക് കടക്കാനാകില്ലെന്നും തിരികെ പോകണമെന്നും എമിഗ്രേഷന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഗോവ വഴി ദുബൈയിലേക്കുള്ള വിമാനത്തില്‍ അപ്പോഴേക്കും ടിക്കറ്റ് ശരിയാക്കിയിരുന്നു. എന്നാല്‍, മടക്കി അടയക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
റിസര്‍ച്ച് വിയിലാണ് ഫിലിപ്പോ ഒസെല്ല കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള ഒരു ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. കുസാറ്റ്, സിഡിഎസ് തിരുവനന്തപുരം, കേരള സര്‍വകലാശാല, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇക്കണോമിക് തുടങ്ങിയവരായിരുന്നു സംഘാടകര്‍.
കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി വരുത്തേണ്ട നവീകരണത്തെക്കുറിച്ചുള്ള പഠനത്തിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ മുസ്ലീങ്ങൡലെ വര്‍ത്തമാനകാല പരിവര്‍ത്തനങ്ങള്‍ ഏന്നൊരു വിഷയത്തില്‍ അദ്ദേഹം നേരത്തെ പഠനം നടത്തിയിരുന്നു. കേരളവും ഗള്‍ഫ് രാജ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്ന് ഗവേഷണം നടത്തിയത്.