കൊറോണ വൈറസ് വന്നത് തന്റെ ശരീരത്തിൽ നിന്ന്’; കോവിഡ് ടെസ്റ്റിന് വിസമ്മതിച്ച് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ

ആന്ധ്രപ്രദേശിൽ രണ്ട് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞത് വിശ്വസിച്ച് അച്ഛനും അമ്മയും ചേർന്ന് കൊലപാതകം നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.

പെൺമക്കളുടെ കൊലപാതകത്തിൽ മാതാപിതാക്കളായ പദ്മജ(50), പുരുഷോത്തം നായിഡു(55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാടകീയ രംഗങ്ങളാണ് അറസ്റ്റിന് ശേഷവും നടന്നു കൊണ്ടിരിക്കുന്നത്. അറസ്റ്റിനു ശേഷം ഇരുവരേയും കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കോവിഡ് ടെസ്റ്റ് നടത്താൻ പദ്മജ തയ്യാറായില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. താൻ ശിവനാണെന്നും തന്റെ ശരീരത്തിൽ നിന്നാണ് കൊറോണ വൈറസ് പുറത്തു വന്നതെന്നുമാണ് പദ്മജയുടെ വാദം.

വാക്സിൻ ഉപയോഗിക്കാതെ തന്നെ മാർച്ച് മാസത്തോടെ കൊറോണ വൈറസ് ഭൂമി വിട്ടു പോകുമെന്നും പദ്മജ പൊലീസിനോട് പറഞ്ഞു. കോവിഡ് പരിശോധന നടത്താൻ എത്തിയ ആരോഗ്യപ്രവർത്തകരോട് നിസ്സഹരിച്ച പദ്മജ കോവിഡ് വാക്സിന്റെ ആവശ്യമില്ലെന്നും ആവർത്തിച്ചു.

തന്റെ തൊണ്ടയിൽ വിഷമുണ്ടെന്നും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് തന്നിൽ പരിശോധന നടത്തേണ്ടെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ പദ്മജ ആന്ധ്രപ്രദേശിലുള്ള ഐഐടി കോച്ചിങ് സ്ഥാപനത്തിലെ അധ്യാപികയാണ്.

പദ്മജയുടെ ഭർത്താവ് പുരുഷോത്തം നായിഡുവും കോവിഡ് പരിശോധനയ്ക്ക് ആദ്യം തയ്യാറായില്ല. സർക്കാർ കോളേജിലെ വൈസ് പ്രിൻസിപ്പളായ നായിഡുവിനെ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും ഏറെ നേരം അനുനയിപ്പിച്ചതിന് ശേഷമാണ് കോവിഡ‍് പരിശോധന നടത്തിയത്. ഇരുവരുടേയും പരിശോധനാഫലം വന്നിട്ടില്ല.

ജനുവരി ഇരുപത്തിനാലിനാണ് പദ്മജയും നായിഡുവും ചേർന്ന് മക്കളായ ആലേഖ്യ(27), സായി ദിവ്യ(22) എന്നിവരെ കൊലപ്പെടുത്തിയത് എന്നാണ് കേസ്. കലിയുഗം അവസാനിച്ച് സദ് യുഗം വരുമ്പോൾ മക്കൾ പുനർജനിക്കുമെന്നായിരുന്നു

ജനുവരി ഇരുപത്തിയഞ്ചിന് സൂര്യൻ ഉദിക്കുന്നതോടെ സദ് യുഗം വരും, അപ്പോൾ മക്കൾ രണ്ടുപേരും പുനർജനിക്കുമെന്നായിരുന്നു ഇവരുടെ വാദം. കോവിഡ് ലോക്ക്ഡൗണിൽ ഇവരുടെ കുടുംബം വിചിത്രമായിട്ടാണ് പെരുമാറിയിരുന്നതെന്ന് അയൽവാസികൾ പറയുന്നു.

വീട്ടിൽ നിരന്തരം പൂജകൾ നടന്നിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രിയും വീട്ടിൽ പൂജയുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here