ഇനിയും മന്ത്രിയാകാന്‍ ജലീലിന് തടസമില്ല: എഎന്‍ ഷംസീര്‍

കൊച്ചി: ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്ന് എഎന്‍ ഷംസീര്‍. ലോകായുക്ത വിധിക്ക് പിന്നാലെ ജലീല്‍ രാജിവച്ച്‌ ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും എഎന്‍ ഷംസീര്‍ വ്യക്തമാക്കി. വിധിയില്‍ പ്രസക്തി ഇല്ല, ജലീല്‍ രാജിവച്ച്‌ ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധിയെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അത് കൊണ്ട് ഈ വിധി പ്രത്യേകിച്ച്‌ ഒരു മാറ്റവും ഇവിടെയുണ്ടാക്കാന്‍ പോകുന്നില്ല. ഇനി അപ്പീലിന് പോകണോ വേണ്ടെയോ എന്നത് പാര്‍ട്ടിയോട് ആലോചിച്ച്‌ ജലീല്‍ തീരുമാനിക്കും. അടുത്ത മന്ത്രിസഭയിലേക്ക് വരാന്‍ ജലീലിന് എന്തെങ്കിലും തടസമുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ലായെന്നും ഷംസീര്‍ വ്യക്തമാക്കി.

എന്നാല്‍ ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്താ ഉത്തരവെന്നും അതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി അറിയിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ്

പുറപ്പെടുവിച്ചത് എന്നായിരുന്നു ജലീലിന്റെ വാദം. ഹര്‍ജിയില്‍ പ്രാഥമിക വാദം ഹൈക്കോടതിയില്‍ നടക്കവേ ഇക്കഴിഞ്ഞ 13-ാം തീയതി മന്ത്രി സ്ഥാനത്ത് നിന്നും കെ ടി ജലീല്‍ രാജി വച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവിറക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെയും നിലപാട്.

തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തില്‍ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്റെ ആവശ്യം. ജലീലിന്റെ ആവശ്യത്തെ സര്‍ക്കാരും പിന്തുണച്ചിരുന്നു.

മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീല്‍ ഹര്‍ജി നല്‍കിയതെങ്കിലും 13ന് ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ജലീല്‍ രാജിവച്ചത്. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാല്‍, ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here