അമൃത്സര്‍ ട്രെയിന്‍ ദുരന്തം: മരണം ഉയരുന്നു, അന്വേഷണം ആരംഭിച്ചു

0

പഞ്ചാബ്: അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ നിന്നവരെ ട്രെയില്‍ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ മരണസംഖ്യ ഉയരുന്നു. മരണം 61 കടന്നു.

ഛൗറ ബസാറില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയില്‍ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ട്രാക്കിലേക്ക് ഇറങ്ങി നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. രാവണന്റെ കോലം കത്തിക്കുന്നതിനിടെ, പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ ശബ്ദം ആള്‍ക്കൂട്ടം കേട്ടിരുന്നില്ല. ഈ സമയം അതിവേഗമെത്തിയ ജലന്ധര്‍-അമൃത്സര്‍ എക്‌സ്പ്രസ് പാളത്തില്‍ നിന്നിരുന്ന ആളുള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാന പഞ്ചാബ് ഡിജിപിയുമായി സംസാരിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി. സര്‍ക്കാര്‍, സ്വാകാര്യ ആശുപത്രികളോട് സാജ്ജമായിരിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വൈകുന്നേരം 6.30ഓടെയാണ് ദുരന്തം സംഭവിച്ചത്. എഴുനൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here