മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത്, 107 പ്രമുഖര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം

0

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍നിന്നും അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. ഇക്കാര്യമുന്നയിച്ച് 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറും.

വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കു പുറമേ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂറിയിലെ ഒരു വിഭാഗം വിട്ടുനില്‍ക്കാനും ആലോചിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിലുള്ള പ്രതിഷേധമാണ് പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here