നടിമാര്‍ക്കെതിരായ ഗണേഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത്

0

കൊച്ചി: രാജിവച്ച നടിമാര്‍ കുഴപ്പക്കാരാണെന്നും വിവാദത്തില്‍ അമ്മയുടെ ഒരു ഭാരവാഹിയും പ്രതികരിക്കേണ്ടതില്ലെന്നും പറയുന്ന കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച സന്ദേശത്തില്‍ ജനങ്ങളുടെ പിന്തുണ നേടി പ്രവര്‍ത്തിക്കാന്‍ അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു.

വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുത്. രാജിവച്ച നാലുപേര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കിഴപ്പങ്ങളുണ്ടാക്കുന്നവരുമാണ്. അമ്മയുടെ മെഗാ ഷോയില്‍ ഇവര്‍ പങ്കെടുത്തിട്ടില്ല. സിനിമയിലോ സംഘടനയിലോ ഇവര്‍ സജീവമല്ല. കയ്യടി നേടാനാണ് രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കുന്നത്. അമ്മയ്‌ക്കെതിരെ വരുന്ന വാര്‍ത്തകള്‍ രണ്ടു ദിവസം കൊണ്ടു അടങ്ങും. ചാനലുകളുടെയും പത്രങ്ങളുടെയും ജോലി നെഗറ്റിവിറ്റി വിതരണമാണണെന്നും ഗണേഷ് പറഞ്ഞുവയ്ക്കുന്നു.

പുറത്തുവന്ന ശബ്ദരേഖ തന്റേതാണെന്ന് ഗണേഷ് കുമാര്‍ സ്ഥിരീകരിച്ചു. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. അമ്മയെ തകര്‍ക്കാന്‍ ശ്രമം ഉണ്ടായപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞതാണ്. അമ്മയില്‍ നിന്നാണ് ശബ്ദരേഖ ചോര്‍ന്നത്. ആരാണ് ചോര്‍ത്തിയതെന്നതിരെ കുറിഞ്ഞ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here