കോവിഡ്​ ബോധവത്​കരണത്തിനായി ബച്ചന്‍റെ പ്രീ കോളര്‍ ഓഡിയോ ഇനിയില്ല

ഡല്‍ഹി: കോവിഡ്​ ബോധവത്​കരണത്തിനായി ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍റെ ശബ്​ദത്തിലുള്ള പ്രീ കോളര്‍ ട്യൂണ്‍ ഓഡിയോ സന്ദേശം ഇനിയുണ്ടാകില്ല. രാജ്യത്ത്​ ജനുവരി 16 മുതല്‍ കോവിഡ്​ വാക്​സിന്‍ വിതരണം ആരംഭിക്കുന്ന സാഹചര്യത്തില്‍, വാക്​സിനേഷന്‍ സംബന്ധിച്ച സന്ദേശമാകും പുതിയ കോളര്‍ ട്യൂണില്‍. വാക്​സിനേഷനെ സംബന്ധിച്ച്‌​ ജനങ്ങളെ ബോധവാന്‍മാരാക്കുകയാണ്​ ലക്ഷ്യം.

കോവിഡ്​ വാക്​സിനേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ട അവബോധ സന്ദേശം പെണ്‍ ശബ്​ദത്തിലായിരിക്കും. പുതുവര്‍ഷത്തില്‍ കോവിഡ്​ വാക്​സിന്‍റെ രൂപത്തില്‍ പ്രതീക്ഷയുടെ കിരണമെത്തിയെന്ന്​ തുടങ്ങുന്നതാണ്​ സന്ദേശം. വാക്​സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചതാണെന്നും സുരക്ഷിതമാണെന്നും പകര്‍ച്ചവ്യാധിക്കെതിരെ ഫലപ്രദമാണെന്നും സന്ദേശത്തില്‍ പറയുന്നു.​കോവിഡ്​ 19നെതിരായ പ്രതിരോധ ശേഷി കൈവരിക്കാന്‍ വാക്​സിന്​ സാധിക്കും. വാക്​സിനേഷന്‍ സംബന്ധിച്ച വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പുതിയ കോളര്‍ ട്യൂണില്‍ പറയുന്നു.

വാക്​സിന്‍ വിതരണം ആരംഭിച്ചെങ്കിലും മാസ്​ക്​ ധാരണം, സാനിറ്റെസര്‍ ഉപയോഗം,​ കൈകഴുകല്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ്​ മുന്‍കരുതലുകള്‍ തുടര്‍ന്നുപോരണമെന്നും ശബ്​ദ സന്ദേശത്തില്‍ ഓര്‍മിപ്പിക്കുന്നു. കോവിഡ്​ ബോധവത്​കരണ സന്ദേശത്തില്‍ അമിതാഭ്​ ബച്ചന്‍റെ ശബ്​ദം നീക്കണമെന്നാവശ്യപ്പെട്ട്​ പൊതു താല്‍പര്യ ഹരജി ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയിരുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ നിരവധിപേര്‍ സൗജന്യ സേവനത്തിന്​ തയാറാകു​േമ്ബാള്‍ സര്‍ക്കാര്‍ ബച്ചന്​ ഇത്തരം പരസ്യങ്ങള്‍ക്കായി പണം നല്‍കുന്നുവെന്ന്​ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here