ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു; ഹാസ്യതാരങ്ങള് അറസ്റ്റില്

ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ച സംഭവത്തില്‍ ഹാസ്യതാരങ്ങള്‍ അറസ്റ്റില്‍. മുംബൈ സ്വദേശി മുനാവര്‍ ഫറൂഖ്വി, എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ് , നലിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദു സംഘടന നല്‍കിയ പരാതിയിലാണ് നടപടി.

ഇന്‍ഡോറിലെ കഫേയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹാസ്യപരിപാടിക്കിടെയാണ് ഇവര്‍ ഹിന്ദു ദേവന്‍മാരെയും, ദേവതകളെയും അപമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ച്‌ ഇവര്‍ പരാമര്‍ശം നടത്തിയിരുന്നു. സംഭവം അറിഞ്ഞ ഹിന്ദു രക്ഷക് സാന്‍സ്ത പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയ്ക്ക് പിന്നാലെ ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിക്കിടെ ഫറൂഖിയും മറ്റ് നാല് പേരും ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മാന്യമല്ലാത്തതും, അപമാനിക്കുന്ന തരത്തിലുമുള്ള പരാമര്‍ശം നടത്തിയതായി പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ, 298, 269, 188, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here