ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പന്നിപ്പനിയെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്.
തനിക്ക് പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 9 മണിയോടെയാണ് അമിത് ഷാ ചികില്‍സ തേടിയത്. നെഞ്ചുവേദനയും ശ്വാസതടസവും നേരിട്ട അമിത് ഷായെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
Loading...