പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ മെഗാ റാലിയില്‍ വന്‍ ജനപങ്കാളിത്തം.ഹനുമാന് മന്ദിര്‍ സ്റ്റേഡിയം റോഡില്‍ നിന്നാണ് റാലി ആരംഭിച്ചത്. ബോല്പ്പൂര് സര്‍ക്കിളില്‍ റോഡ് ഷോ അവസാനിക്കും. അമിത് ഷായുടെ സന്ദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്കിയ ആവേശം റാലിയില്‍ ഉടനീളം വ്യക്തമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന അമിത് ഷായുടെ വാക്കുകള്‍ ശരിവെക്കുന്ന രീതിയിലുള്ള ജനപങ്കാളിത്തമാണ് റാലിയില്‍ കാണാനായത്.
ഇത്തരമൊരു ജനക്കൂട്ടത്തെ ആദ്യമായി കാണുകയാണെന്ന് ബംഗാളിലെ ബോള്‍പൂരില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ഇത് നരേന്ദ്ര മോദിയോടുള്ള സ്നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത.. വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്നേഹവും ദീദിയോടുള്ള നിങ്ങളുടെ ക്ഷോഭവുമാണ് പ്രതിഫലിപ്പി ക്കുന്നത്’ – ഷാ പറഞ്ഞു.
അതേസമയം അമിത് ഷായുടെ സന്ദര്‍ശനം തൃണമൂലിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി മിഡ്നാപൂരിലെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ തൃണമൂല്‍ ഉള്‍പ്പെടെയുള്ള ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ പ്രതിരോധത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമിത് ഷായുടെ സന്ദര്‍ശനം തൃണമൂലിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി മിഡ്നാപൂരിലെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയെ പാര്‍ട്ടിയില്‍ എത്തിക്കുക വഴി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നിര്‍ണായക ചുവടുവയ്പ്പാണ് ബിജെപി നടത്തിയത്. 200 സീറ്റ് ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്ക് വലിയ നേട്ടമാണ് ജനകീയ നേതാവായ സുവേന്ദു അധികാരിയുടെ വരവോടെ ലഭിക്കുന്നത്.