കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ തന്‍െറ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെക്കുമെന്ന് അമിത് ഷാ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും മമതക്ക് മേയ് രണ്ടിന് രാജിവെക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കേന്ദ്ര സേനയെ ആക്രമിക്കാന്‍ മമത ആഹ്വാനം ചെയ്യുകയായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

അതേസമയം, തെരഞ്ഞെടുപ്പിനിടെ ആക്രമണം നടത്തിയത് ബി.ജെ.പിയാണെന്നും തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ ബി.ജെ.പി തോക്കെടുക്കാന്‍ തുടങ്ങിയെന്നും മമത പറഞ്ഞു. ഇതിനുള്ള പ്രതികാരം ജനങ്ങള്‍ ബാലറ്റിലൂടെ തീര്‍ക്കുമെന്നും മമത പ്രതികരിച്ചു.

കു​ച്ച്‌​​ബി​ഹാ​റി​ല്‍ കേ​ന്ദ്ര​സേ​ന ന​ട​ത്തി​യ​ത്​ വം​ശ​ഹ​ത്യ​യാ​ണെ​ന്നും ഇ​ര​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക്​ അ​വ​ര്‍ വെ​ടി​യു​ണ്ട വ​ര്‍​ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മ​മ​ത കു​റ്റ​പ്പെ​ടു​ത്തി​യരുന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ​തി​രെ​യും മമത വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തിയിരുന്ന

LEAVE A REPLY

Please enter your comment!
Please enter your name here