ജഗ്ദല്പുര്: സുക്മ നക്സല്‍ ആക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സ്ഥലം സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഢില്‍ എത്തി. മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമൊത്ത് വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അതിനുശേഷം നക്സല്‍ ആക്രമണത്തെക്കുറിച്ച് ജഗ്ദല്‍പുരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ബാഗലും സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സി ആര് പി എഫ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
‘നക്സല്‍ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നക്സല്‍ ആക്രമണത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ ത്യാഗം രാജ്യം എപ്പേഴും ഓര്‍ക്കും” അമിത് ഷാ പറഞ്ഞു. ”ഞാന്‍ ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലെയുമായും സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരുമായും അവലോകന യോഗം ചേര്‍ന്നു. ഈ പോരാട്ടം നമ്മുടെ സൈനികരുടെ മനോവീര്യം കുറച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി നക്സലിസത്തിനെതിരായ പോരാട്ടം നിര്‍ണായക വഴിത്തിരിവിലെത്തിയിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നക്സലുകള്‍ക്കെതിരായ യുദ്ധം കൂടുതല്‍ ശക്തമാക്കുകയും വിജയം കൈവരിക്കുകയും ചെയ്യുമെന്ന് ജനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പു നല്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റീരിയര്‍ ഏരിയയില്‍ ക്യാമ്ബുകള്‍ സ്ഥാപിക്കുന്നതില്‍ സേന വിജയിച്ചിരുന്നു. ഇത് നക്സലുകളെ അലോസരപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഗോത്രമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും സായുധ സംഘങ്ങള്‍ക്കെതിരെ പോരാാനും കേന്ദ്ര-സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാലുമണിക്കൂറോളം ആക്രമണം തുടര്‍ന്നിരുന്നു. ഇതില്‍ നക്സലുകള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
–
പരിക്കേറ്റ സൈനികരെ ആഭ്യന്തര മന്ത്രി പിന്നീട് സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബീജപുരിലെ സി ആര് പി ഫ് ക്യാമ്ബിലേക്ക് അമിത് എത്തുമെന്നും അവിടെ വച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും തുടര്‍ന്ന് റായ്പുരില്‍ പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ച മൂന്ന് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തും എന്നും അറിയിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 23 സൈനികരാണ് വീരമൃത്യു വരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് അറിയിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുക്മ-ബിജാപുര്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം തുടര്‍ന്ന ഏറ്റുമുട്ടലില്‍ പതിനഞ്ചിലധികം മാവോയിസ്റ്റുകല് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ മോഷ്ടിച്ചതായും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
Home Current Affairs ‘സൈനികരുടെ ത്യാഗം രാജ്യം എപ്പോഴും ഓര്‍ക്കും’; ഛത്തിസ്ഗഢില്‍ അമിത് ഷാ എത്തി; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച...