ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന  ഗെയിമുകള്‍ കളിക്കുന്ന നിയമലംഘകര്‍ക്കെതിരെ പിഴയും ജയില്‍ ശിക്ഷയും ഉണ്ടാകുമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അറിയിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവരക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. 

ഈ ഗെയിമുകള്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. യുവാക്കളെ അടിമയാക്കുന്ന,  അവരുടെ ജീവന് പോലും ഭീഷണിയാകുന്ന ഓണ്‍ലൈന്‍ റമ്മിയും മറ്റ് ചൂതാട്ട ഗെയിമുകളും നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തങ്ങളുടെ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന്   നവംബര്‍ ആദ്യ വാരത്തില്‍  മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി  പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here