പ്രളയകാരണം ഡാമുകള്‍ തുറന്നതിലെ അപാകത; സര്‍ക്കാരിനെ വെട്ടിലാക്കി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

0

കൊച്ചി: സംസ്ഥാനത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നുവിട്ടതിലെ അപാകതയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്. ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിതമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ്‌ക്യുറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഭാവിയിലിത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകണമെന്നും അമിക്കസ്‌ക്യൂറി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രളയമുണ്ടായതിലും നേരിട്ടതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് 16 ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി അമിക്കസക്യൂറിയെ നിയോഗിച്ചത്. തുടര്‍ന്നാണ് അഭിഭാഷകനായ ജേക്കബ് പി. അലക്‌സിനെ കോടതി അമിക്കസ്‌ക്യൂറിയായി നിയോഗിച്ചത്. വിശദമായ പഠനങ്ങള്‍ക്കുശേഷമാണ് അമിക്കസ്‌ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 49 പേജുള്ള വിശദമായ റിപ്പോട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here