ആംബുലന്‍സിനു തടസമുണ്ടാക്കിയ കാര്‍ കസ്റ്റഡിയില്‍, ഒരാള്‍ അറസ്റ്റില്‍

0
3

 

കൊച്ചി: ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമായി പോയ ആംബുലന്‍സിന് വഴിനല്‍കാതെ കാര്‍ ഓടിച്ചയാളെ പിടികൂടി. ആലുവ ഡിവൈ.എസ്.പി. ഓഫീസിനു സമീപം പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസി (27)നെയും കെ.എല്‍. 17 എല്‍. 202 ഫോര്‍ഡ് കാറുമാണ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂറില്‍ നിന്ന് പുറപ്പെട്ട് കളമശ്ശേരിയിലേക്കു പോയ ആംബുലന്‍സ് സാധാരണഗതിയില്‍ 15 മിനിട്ടു കൊണ്ട് എത്തിച്ചേരേണ്ടതാണ്. എന്നാല്‍, മാര്‍ഗ തടസമുണ്ടായതു മൂലം മുക്കാല്‍ മണിക്കൂറോളം എടുത്താണ് എത്തിച്ചേര്‍ന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here