കയറി ഇറങ്ങി മടുത്തു, എഴുപതുകാരന്‍ വില്ലേജ് ഓഫീസിനു തീയിട്ടു

0

കൊച്ചി: എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് തീയിട്ടു. ഏഴുപത് വയസു പ്രായമുള്ള ചക്കാലപറമ്പില്‍ രവിയാണ് പെട്രോള്‍ ഒഴിച്ച് ഓഫീസ് ഫയലകള്‍ക്ക തീകൊളുത്തിയത്. നിരവധി ഫയലുകള്‍ കത്തി നശിച്ചു.
രവിയുടെ കൈവശമുള്ള പാടത്തിന്റെ ഒരുഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് ഇന്നു രാവിലെ വില്ലേജ് ഓഫീസിലെത്തിയ ഇയാള്‍ തീയിടുകയായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി രവി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് രവിയുടെ ബന്ധുക്കള്‍ പറയുന്നു.
പിന്നീട് മക്കള്‍ തന്നെ രവിയെ പോലീസിനു മുന്നിലെത്തിച്ചു.
എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്ന് നടപടികള്‍ വൈകിച്ചിട്ടില്ലെന്ന നിലപാടിലാണ് വില്ലേജ് ഓഫീസ് അധികൃതര്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here