കൊല്ലം: ഉമ്മന്‍ ചാണ്ടി വായടച്ച് വീട്ടില്‍ ഇരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിസുധാകരന്. തന്റെ വകുപ്പിനെതിരെ നിരന്തരം പ്രസ്താവന ഇറക്കുന്നതില്‍ ക്ഷുഭിതനായാണ് സുധാകരന് മുന്‍ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. വെട്ടിക്കവല സദാനന്ദപുരം റോഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചത്.ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. പാലം പണിത തനിക്ക് താന്‍ സ്വീകരണം സംഘടിപ്പിച്ചില്ല. തന്റെ പണം മുടക്കി താന്‍ എന്തിന് സ്വീകരണം സംഘടിപ്പിക്കണമെന്നും സുധാകരന് ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കുഴപ്പം നിറഞ്ഞ വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പ്.
അഴിമതിക്കാരായ കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്നാണ് നിര്‍മ്മാണങ്ങള്‍ അന്ന് നടത്തിയതെന്നും സുധാകരന് വിമര്‍ശിച്ചു. യു ഡി എഫ് കാലത്ത് എല്ലാ ആഴ്ചയിലും പാലം നിര്‍മ്മിച്ചെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ആലപ്പുഴ ബൈപ്പാസ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടമാണ്. കെ സി വേണുഗോപാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുളള എം പിയല്ലെന്നും സുധാകരന് പറഞ്ഞു.