ഉന്നതാധികാര സമിതി തീരുമാനിച്ചു, ആലോക് വര്‍മ്മ സി.ബി.ഐക്ക് പുറത്ത്

0

ഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഡയറക്ടര്‍ കസേരയില്‍ തിരിച്ചെത്തിയ ആലോക് വര്‍മ്മയെ പുറത്താക്കി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പകരക്കാരനായി യോത്തില്‍ പങ്കെടുത്ത ജസ്റ്റിസ് എ.കെ. സിക്രി കൂടി പ്രധാനമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ചതോടെയാണ് ആലോക് വര്‍മ്മയുടെ പുറത്തേക്കുള്ള വഴി തുറന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനത്തെ എതിര്‍ത്തു.

യോഗം നടക്കുന്ന സമയത്ത് സി.ബി.ഐയില്‍ വന്‍ അഴിച്ചുപണിയുമായി ആലോക് വര്‍മ മുന്നോട്ടുപോയിരുന്നു. അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് അദ്ദേഹം പുറത്തിറക്കിയതിനു പിന്നാലെയാണ് ഉന്നതാധികാര സമിതിയുടെ തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here