തിരുവനന്തപുരം: ത്രീസ്റ്റാറിനു മുകളിലുള്ള അഞ്ചു ബാറുകള്‍ ഉടന്‍ തുറക്കും. 140 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് തുറക്കാന്‍ അനുമതി ലഭിക്കും. ഇവയില്‍ അമ്പതിനടുത്ത് സ്ഥാപനങ്ങള്‍ക്ക് ത്രീ സ്റ്റാര്‍ പദവിയുള്ള ബാറുകളായി സമീപ ഭാവിയില്‍ ഉയരാന്‍ സാധിക്കും. ദൂരപരിധിയുടെ പേരില്‍ പൂട്ടിയ 500 നടുത്ത് കള്ളുഷാപ്പുകള്‍ക്ക് ഉടന്‍ ശാപമോക്ഷമുണ്ടാകും.
സുപ്രീം കോടതിയുടെ ഉത്തവരിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണ് പൂട്ടിക്കിടക്കുന്ന വലിയൊരു വിഭാഗം മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങി. 2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേങ്ങളിലാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നടപടികളുള്ളത്.
ഇതുപ്രകാരം നിലവിലുള്ള സെന്‍സസ്- പഞ്ചായത്ത് വകുപ്പ് രേഖകള്‍ അനുസരിച്ച് പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര സ്വഭാവമുള്ളവയായി കണക്കാക്കും. വിനോദ സഞ്ചാര മേഖലകളായി നികുതി വകുപ്പോ വിനോദ സഞ്ചാര വകുപ്പോ നിര്‍ണയിച്ചു പ്രഖ്യാപിച്ച സ്ഥലങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ക്കു സമാനമായ സ്വഭാവ വിദേശണങ്ങള്‍ ഉള്ള മേഖലയായി കണക്കാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here