ശബരിമല: സര്‍വവകക്ഷി യോഗം വിജയിച്ചില്ല, ഇറങ്ങിപ്പോയി പ്രതിപക്ഷ പാര്‍ട്ടികള്‍

0

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പ്രഹസനമായി. സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാരും അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ യു.ഡി.എഫ്, ബി.ജെ.പി പാര്‍ട്ടികളും നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച അലസിയത്. പ്രതിപക്ഷവും ബി.ജെ.പിയും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള പോംവഴിയെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിശ്വാസമാണ് വലുത്, മൗലികാവകാശവും ഭരണഘടനയുമല്ലെന്ന നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയും പ്രതിപക്ഷവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാരിന് വിഷയത്തില്‍ മുന്‍വിധിയില്ല. നാളെ സുപ്രീം കോടതി മറ്റൊന്നു പറഞ്ഞാല്‍ അക്കാര്യം സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, യോഗം പ്രഹസനമായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കളും ബി.ജെ.പിയും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here