ഡല്‍ഹി: പെട്രോളിയം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍. എണ്ണകമ്പനികള്‍ അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ചില്ലറ വില്‍പ്പന രംഗത്ത് കടുത്ത മത്സരത്തിനു വഴി തുറക്കുന്നതാണ് തീരുമാനം.

250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണം, ഉത്പാദനം, ശുദ്ധീകരണം, പൈപ്പ് ലൈനുകള്‍ അല്ലെങ്കില്‍ ദ്രവീകരണ പ്രകൃതിവാതക ടെര്‍മിനലുകള്‍ എന്നിവയില്‍ 2,000 കോടി ഡോളര്‍ നിക്ഷേപമുള്ള കമ്പനികള്‍ക്കാണ് ഇന്ധന ചില്ലറ വില്‍പ്പന ലൈസന്‍സ് ഇതുവരെ അനുവദിച്ചിരുന്നത്.

പുതുതായി ലൈസന്‍സ് ലഭിക്കുന്നവര്‍ അഞ്ചു ശതമാനം ഔട്ട്‌ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ സ്ഥാപിക്കണമെന്ന് വ്യവസ്ഥയുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍.എന്‍.ജി, സി.എന്‍.ജി എന്നിവയാണ് ഇന്ധനങ്ങളില്‍ ഉള്‍പ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here