ആകാശത്ത് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

0

മുംബൈ: രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിക്കുന്ന് ഒഴിവായത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ 320, എയര്‍ ഡെക്കാന്‍ ബീച്ച്ക്രാഫ്റ്റ് 1900 എന്നിവയാണ് ധാക്കയുടെ ആകാശത്ത് നേര്‍ക്കുനേര്‍ പറന്നത്.

മേയ് രണ്ടിന് 700 മീറ്റര്‍ മാത്രം വ്യത്യാസത്തില്‍ അടുത്തെത്തിയ വിമാനങ്ങള്‍ കൂട്ടിമുട്ടാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ നിന്നുണ്ടായ സന്ദേശമാണ് രക്ഷകനായത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്തയ്ക്കും അഗര്‍ത്തലയ്ക്കുമിടയിലാണ് രണ്ടു വിമാനങ്ങളും അപ്പോള്‍ സര്‍വീസ് നടത്തിയിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here